ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്ത് തുടങ്ങി

തിരുവനന്തപുരം: മൂന്ന് മാസമായി നല്‍കാതിരുന്ന ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്ത് തുടങ്ങി. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് കുടിശ്ശിക തീര്‍ത്ത് നല്‍കുന്നത്.

മുപ്പത്തിമൂന്ന് ലക്ഷത്തി അന്‍പത്തി എട്ടായിരം പേര്‍ക്ക് നല്‍കാനായി 1055 കോടി രൂപ സര്‍ക്കാര്‍ മാറ്റി വെച്ചിട്ടുണ്ടന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്ക് അറിയിച്ചു.

You must be logged in to post a comment Login