കൗതുകമായി ടെറസ്സില്‍ വിളഞ്ഞ മുന്തിരി 

മാള :വീട്ടുമുറ്റത്തു നട്ട മുന്തിരി തൈ പടര്‍ന്ന് പന്തലിച്ച് ടെറസ്സില്‍ മുന്തിരി വിളഞ്ഞത് കൗതുകമായി.മാപള്ളിപ്പുറം കുഞ്ഞു മാക്കാ ചാലില്‍ പ്രവാസിയായ ജാഫര്‍ ഹംസയുടെ വീട്ടിലാണ് മുന്തിരി വിളഞ്ഞത്. മണ്ണൂത്തിയില്‍ നിന്നും വാങ്ങിയ തൈയ്യാണിത്. രണ്ട് വര്‍ഷ കാലത്തിനു ശേഷമാണ് വിളഞ്ഞത്.എല്ലുപൊടി, ആട്ടിന്‍ കാഷ്ഠം എന്നിവയാണ് വളമായി നല്‍കിയത്. വിളഞ്ഞ മുന്തിരിക്ക് നല്ല മധുരമുണ്ട്. പരിപാലകരായ ജാഫറിന്റെ കുട്ടികള്‍ സംറൂദ്, സാദിയ, സിയാന എന്നിവര്‍ മുന്തിരി കൃഷി തന്നെ നടത്താന്‍ തയ്യാറാണ്.അതേസമയം ഒറ്റപ്പെട്ട തൈകള്‍ മാത്രമാണ് പ്രദേശത്ത് വിളയുന്നത്.ഇവിടെയുണ്ടായ ഇനം റോസാണ്. എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ മാരക വിഷം മുന്തിരി കൃഷിക്ക് ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്. അത്തരം വിഷമയമല്ലാത്ത മുന്തിരി ലഭിച്ചആഹ്‌ളാദത്തിലാണ് വീട്ടുകാര്‍.

You must be logged in to post a comment Login