കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ്; അഭിഭാഷകരുടെ സാന്നിധ്യത്തിൽ മാത്രമേ തീർപ്പ് കൽപ്പിക്കാൻ കഴിയുകയുള്ളുവെന്ന് കോടതി

ksrtc affidavit in high court

കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഹർജി പിൻവലിക്കുന്നതായി സ്വതന്ത്ര എം.എൽ.എമാർ സുപ്രീംകോടതിയിൽ. എന്നാൽ, അഭിഭാഷകരുടെ സാന്നിധ്യത്തിൽ മാത്രമേ തീർപ്പ് കൽപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്‌തമാക്കി.

മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗിയും അഭിഷേക് സിംഗ്വിയും എവിടെയെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ്, കോടതിയുടെ ധാരാളം സമയം എടുത്തതല്ലേയെന്നും ചോദിച്ചു. വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വതന്ത്ര എം.എൽ.എമാരായ എച്ച്. നാഗേഷും ആർ. ശങ്കറുമാണ് കോടതിയെ സമീപിച്ചിരുന്നത്.

You must be logged in to post a comment Login