കർണ്ണാടകയിൽ ഓപ്പറേഷൻ താമര വീണ്ടും; രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപി നേതാക്കളെ കണ്ടു

കർണ്ണാകട രാഷ്ട്രീയം തിരിച്ചുപിടിക്കാൻ ശക്തമായ നീക്കങ്ങളുമായി ബിജെപി. ഇടഞ്ഞു നിൽക്കുന്ന രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപി നേതാക്കളെ കണ്ടു. രമേശ് ജാർക്കിഹോളി, ഡോ. സുധാകർ എന്നീ എംഎൽഎമാരാണ് ബിജെപി നേതാക്കളെ കണ്ട് ചർച്ച നടത്തിയത്. ബിജെപി നേതാവും മുൻ മന്ത്രിയുമായ ആർ അശോകിന്റെ സാന്നിദ്ധ്യത്തിലായിരുന്നു എംഎൽഎമാരുടെ ചർച്ച.

അതേസമയം, ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന റിപ്പോർട്ടുകളെ ജാർക്കിഹോളി തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണ്ണാകയിൽ ബിജെപി നേടിയ വിജയത്തിൽ അഭിനന്ദനം അറിയിക്കാനാണ് എത്തിയതെന്നും ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ ജാർക്കിഹോളി ബിജെപി നേതാക്കളെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ 28 സീറ്റുകളിൽ 25 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. കർണ്ണാകട നിയമസഭയിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ജെഡിഎസ്-കോൺഗ്രസ് സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.

You must be logged in to post a comment Login