ഖത്തര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന്‌

 

ദോഹ: തെരഞ്ഞെടുപ്പ് ചൂട് പിടിക്കുകയാണ് ഖത്തറില്‍. ഏപ്രില്‍ പതിനാറിനാണ് നഗരസഭാ തെരഞ്ഞെടുപ്പ് . വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത എല്ലാവരും വോട്ടാവകാശം വിനിയോഗിക്കണമെന്ന് അമീര്‍ ഉത്തരവിട്ടു. 2019ലെ നാലാം നമ്പര്‍ അമീരി ഉത്തരവിലാണ് ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തെരഞ്ഞെടുപ്പ് തിയതി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.

വോട്ടവകാശമുള്ളവരും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ ഉത്തരവ് പ്രാബല്യത്തിലാകും. 29 നഗരസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

അടിസ്ഥാനപരമായി ഖത്തരി പൗരത്വം ഉണ്ടാവുകയോ പൗരത്വം ലഭിച്ചിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയോ ചെയ്തവര്‍ക്കാണ് വോട്ടവകാശത്തിന്് അര്‍ഹതയുള്ളതെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമാക്കുന്നതിനായി പുതിയ വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട.്

You must be logged in to post a comment Login