ഖത്തര്‍ റെഡ് ക്രസന്റിനും ഖത്തര്‍ ചാരിറ്റിക്കും റമദാനില്‍ വിപുല പദ്ധതികള്‍

ദോഹ: ഖത്തറിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളായ ഖത്തര്‍ റെഡ് ക്രസന്റും ഖത്തര്‍ ചാരിറ്റിയും റമദാനിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി റമദാനില്‍ 45 മില്യന്‍ ഖത്തര്‍ റിയാല്‍ ശേഖരിക്കുമെന്ന് ഖത്തര്‍ റെഡ് ക്രസന്റ് അറിയിച്ചു. 21 രാജ്യങ്ങളിലായാണ് 57 പദ്ധതികള്‍ റെഡ് ക്രസന്റ് നടപ്പാക്കുക.

quatar

ഖത്തറില്‍ ഇഫ്ത്താര്‍ ടെന്റുകളും തറാവീഹിന് ശേഷം പള്ളികളില്‍ ഭക്ഷണ വിതരണവും പഠന കഌസുകളും സംഘടിപ്പിക്കും. പെരുന്നാളിന് കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യും. 14 ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായി റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടതായും ഖത്തര്‍ റെഡ് ക്രസന്റ് സെക്രട്ടറി സ്വാലിഹ് ബിന്‍ അലി അല്‍ മുഹന്നദി അറിയിച്ചു.
ഖത്തര്‍ ചാരിറ്റി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ട് രാജ്യത്ത് 10 ഇഫ്താര്‍ ടെന്റുകളാണ് നടത്തുന്നത്. 174,000 ആളുകളെ ഇങ്ങനെ നോമ്പുതുറപ്പിക്കാനാണ് പദ്ധതി. റമദാനിലെ 30 ദിവസവും പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ഖത്തര്‍ ചാരിറ്റിക്കുണ്ട്. വിവിധ പാര്‍പ്പിട മേഖലകളിലെ 1,000 കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി ഭക്ഷണമെത്തിക്കും.

You must be logged in to post a comment Login