ഖത്തര്‍-സുഡാന്‍ പ്രസിഡന്റുമാര്‍ ദോഹയില്‍ കൂടിക്കാഴ്ച്ച നടത്തി

 

ദോഹ:  ഖത്തര്‍ പ്രസിഡന്റ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സുഡാന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ ഒമര്‍ ഹസ്സന്‍ അഹമ്മദ് അല്‍ ബാഷിറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി ബന്ധത്തെ കുറിച്ചും സുഡാനിലെ പുതിയ സംഭവ വികാസങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

സുഡാന്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രസിഡന്റ് അമീറിനോടു വിശദീകരിച്ചു.സുഡാന്റെ ഐക്യത്തിനും സ്ഥിരതയ്ക്കും ഖത്തറിനുള്ള പ്രതിജ്ഞാബദ്ധത അമീര്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു.  ഡാര്‍ഫര്‍ സമാധാന ശ്രമങ്ങളിലെ പുരോഗതിയെ കുറിച്ചും ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ഖത്തര്‍ വഹിച്ച പങ്കിനു പ്രസിഡന്റ് നന്ദി പറഞ്ഞു.

You must be logged in to post a comment Login