ഖത്തറില്‍ കഫിനേറ്റഡ് കാപ്പി ഉത്സവം

ഖത്തര്‍ : കത്താറ എസ്പ്ലനേഡില്‍ ‘കഫിനേറ്റഡ്’ എന്നു പേരിട്ട് ഒരു കാപ്പി ഉല്‍സവം . ഇതു മൂന്നാമത്തെ തവണയാണു കത്താറ എസ്പ്ലനേഡില്‍ കഫിനേറ്റഡ് കാപ്പി ഉല്‍സവം സംഘടിപ്പിക്കുന്നത്. ഇത്തവണ 70 പ്രദര്‍ശകരാണു ഉല്‍സവത്തിലുള്ളത്.

പരമ്പരാഗത കാപ്പി കടകള്‍ മാത്രമല്ല, ഏറ്റവും പുതിയ കാപ്പി സ്റ്റാര്‍ട്ടപ്പുകള്‍ വരെ കഫിനേറ്റഡ് ഉല്‍സവത്തില്‍ പങ്കെടുക്കുന്നു. ഖത്തറിലെ കാപ്പി സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് കത്താറ കള്‍ച്ചറല്‍ വില്ലേജ് കഫിനേറ്റഡ് ഉല്‍സവം സംഘടിപ്പിക്കുന്നത്.

കാപ്പിയെ ഇഷ്ടപ്പെടുന്നവരുടെ സംഗമ കേന്ദ്രമാണ് ഇപ്പോള്‍ കത്താറ. തണുത്ത കാറ്റേറ്റ് ചൂടു പാറുന്ന കാപ്പി സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം നുകരാം.

You must be logged in to post a comment Login