ഖാദി മേളയില്‍ സാരിയണിഞ്ഞ് സുന്ദരിയായി ഹനാന്‍

 

trolled hanan hamid walks ramp at kerala khadi melaതിരുവനന്തപുരം: ട്രോളന്‍മാരുടെയും സാമൂഹിക മാധ്യമങ്ങളുടെയും വിദ്വേഷപ്രകടനങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്ന് തെളിയിച്ച് ഹനാന്‍ എത്തി. ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്ന ഓണം ഖാദി എക്സ്പോയിലെ പ്രധാന ആകര്‍ഷണമായിരുന്നു ഹനാന്‍. ഖാദി സാരിയണിഞ്ഞു ഹനാന്‍ റാമ്പില്‍ ചുവടുവച്ചു. കേരള ഖാദി ബോര്‍ഡ് സംഘടിപ്പിച്ച ഫാഷന്‍ ഷോ ആയിരുന്നു വേദി.

പഠനത്തോടൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി മീന്‍വില്‍പ്പനയും തുടങ്ങിയ ഹനാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് ഹനാന്‍ സിനിമയില്‍ അവസരം ലഭിക്കാനായി അഭിനയിക്കുകയാണെന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ നിന്നും ആക്രമണം നേരിട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടുകയും ഹനാനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ബിഎസ്സിയ്ക്ക് പഠിക്കുന്ന ഹനാന്‍ തന്‍റെ മാതാവിനോടും സഹോദരനോടുമൊപ്പമാണ് ജീവിക്കുന്നത്.

You must be logged in to post a comment Login