ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ (85) ചരിഞ്ഞു. ഗുരുവായൂര്‍ ദ്വേവസത്തിന്റെ ആരാധകരേറെയുള്ള ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍. ഇന്ന് ഉച്ചക്ക് 2.10 ഓടെയായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അവശനിലയില്‍ ആയിരുന്നു പത്മനാഭന്‍. 85 വയസുണ്ട്.

ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍. 2.25 ലക്ഷം വരെയാണ് പത്മനാഭന്റെ ഏക്കം (തുക). 1954 ജനുവരി 18നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പത്മനാഭനെ നടക്കിരുത്തുന്നത്. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി. ഗുരുവായൂര്‍ കേശവന്റെ പിന്‍ഗാമിയായി ആയാണ് പത്മനാഭന്‍ ആരാധകര്‍ കാണുന്നത്. ഗജരത്‌നം, ഗജചക്രവര്‍ത്തി തുടങ്ങിയ പട്ടങ്ങളും പത്മനാഭാനെ തേടിയെത്തിയിട്ടുണ്ട്.

You must be logged in to post a comment Login