‘ഗപ്പി’ക്കുശേഷം ജോണ്‍പോള്‍ ഒരുക്കുന്ന ‘അമ്പിളി’; സൗബിന്‍ നായകവേഷത്തിലെത്തും

ambili film

ഗപ്പി എന്ന മികച്ച സിനിമയ്ക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. അമ്പിളിയുടെ ചിത്രീകരണം ആരംഭിച്ചു. ജോണ്‍ പോള്‍ ഒരുക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകവേഷത്തിലെത്തുന്നത്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന്‍റെ കഥയും ജോണ്‍ പോള്‍ തന്നെയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങള്‍ക്കും വിഷ്ണുവായിരുന്നു സംഗീതം ചിട്ടപ്പെടുത്തിയത്.

You must be logged in to post a comment Login