ഗര്‍ഭിണികളേ ഈ വിശ്വാസങ്ങള്‍ മറന്നേക്കൂ

1. വയറിന്റെ ആകൃതി കണ്ടാല്‍ കുട്ടിയേതെന്ന് അറിയാം, വളരെ രസകരമായ ഒരു വിശ്വാസമാണിത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.വലിയ വയറാണെങ്കില്‍ പെണ്‍കുട്ടിയെന്നും ചെറിയ വയറെങ്കില്‍ ആണ്‍കുട്ടിയെന്നുമാണ് വിശ്വാസം.എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്നും വയറിന്റെ ആകൃതി കണ്ട് ജനിക്കാന്‍ പോകുന്നത് ആണോ പെണ്ണോ എന്ന് പറയാന്‍ പറ്റില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
2. ചില സാധനങ്ങള്‍ കഴിച്ചാല്‍ ഗര്‍ഭം അലസിപ്പോയാലോ?  പേടിച്ച് പേടിച്ചാണ് ഗര്‍ഭിണികളുടെ പലരുടെയും ഭക്ഷണക്രമം. എന്ത് കഴിക്കാന്‍ പറ്റും, എന്തൊക്കെ കഴിക്കരുത് എന്നിങ്ങനെ എപ്പോഴും സംശയങ്ങള്‍ തന്നെ. എന്നാല്‍ പച്ചക്കറികളോ പഴങ്ങളോ കഴിച്ചതു കൊണ്ട് ഇത്തരത്തില്‍ അലസല്‍ ഉണ്ടാകില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാലും ഇക്കാലത്ത് പപ്പായ പോലുള്ള പഴങ്ങള്‍ അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
3. ഗര്‍ഭകാലത്ത് സെക്്‌സ ചെയ്യാമോ?  പാടില്ല എന്നാവും ഭൂരിഭാഗം പേരുടെയും വിശ്വാസം. എന്നാല്‍ ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് തകരാറൊന്നുമില്ല എന്നാണ് വിദഗ്ധരുടെ പക്ഷം.മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പങ്കാളികള്‍ക്ക് ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നു മാത്രം.
4. രണ്ട് പേര്‍ക്ക് ഭക്ഷണം കഴിക്കണം  അങ്ങനെയൊന്നും ഇല്ല കേട്ടോ. കഷ്ടപ്പെട്ട് രണ്ട് പേര്‍ക്കുള്ള ഭക്ഷണം കഴിക്കുകയൊന്നും വേണ്ട. ഒരാള്‍ക്കുള്ളത് നിറച്ചു കഴിച്ചാല്‍ മതി.

pregnent-women5. ആദ്യത്തെയും അവസാനത്തെയും മൂന്നുമാസത്തെ വിമാനയാത്ര ഒഴിവാക്കണമെന്ന് പൊതുവേ പറയുന്നത് കേള്‍ക്കാം. എന്നാല്‍ ഇതിലും ശാസ്ത്രീയമായ കാരണങ്ങള്‍ ഒന്നുമില്ല.
6. ഗര്‍ഭകാലത്ത് പൂച്ചയെ ലാളിക്കരുത് എന്ന് കരുതുന്നവര്‍ നിരവധിയാണ്. ഇത് വെറുതെയാണ്. പൂച്ചയെ ലാളിക്കുന്നത് കൊണ്ട് ഗര്‍ഭത്തിന് എന്തെങ്കിലും പറ്റും എന്ന പേടി വേണ്ട, പൂച്ച മാന്താതെ നോക്കിയാല്‍ മതി.
7. മുടി കറുപ്പിക്കുന്നതോ മറ്റെന്തെങ്കിലും നിറം കൊടുക്കുന്നതോ കുട്ടിക്ക് അപകടമായിരിക്കും എന്ന തോന്നലും വെറുതെയാണ് എന്നാണ് ഡോക്ടര്‍മാര്‍  പറയുന്നത്.
8. ഉപ്പുകഴിക്കാന്‍ കൊതി തോന്നിയാല്‍ അത് ആണ്‍കുട്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. എന്നാല്‍ പറച്ചിലേ ഉള്ളൂ, ഗര്‍ഭിണിക്ക് ഉപ്പു കഴിക്കാന്‍ തോന്നുന്നതും കുട്ടി ആണോ പെണ്ണോ എന്നതും തമ്മില്‍ ശാസ്ത്രീയമായ ബന്ധമൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
9. ഗര്‍ഭിണികള്‍ പൊതുവേ മീന്‍ കഴിക്കാന്‍ ഇഷ്ടം കാണിക്കാറില്ല. എന്നാല്‍ ഗര്‍ഭകാലത്തു വേണ്ട പലതും മീനിലുണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ട് മീന്‍ കഴിക്കാവുന്നതാണ്. എന്നാല്‍ പാചകം ചെയ്യുമ്പോള്‍ അണുക്കള്‍ പകരാതിരിക്കാന്‍ ശ്രദ്ധവേണം എന്നു മാത്രം.

 

 

You must be logged in to post a comment Login