ഗര്‍ഭിണിയായതിന് ശേഷമുള്ള സെറീനയുടെ ആദ്യ ആഘോഷരാവ്; പച്ചപ്പകിട്ടില്‍ തിളങ്ങി താരം(ചിത്രങ്ങള്‍)


ന്യൂയോര്‍ക്ക് സിറ്റി : ലോക ടെന്നീസ് താരം സെറീന വില്യംസ് ചുവപ്പ് പരവതാനിയില്‍ പച്ചപ്പകിട്ടില്‍ തിളങ്ങി. നിലത്ത് ഇഴയുന്ന പച്ച ഗൗണിനു ചേര്‍ന്ന ആഭരണങ്ങളും അകമ്പടിയായി. താന്‍ ഗര്‍ഭിണി ആണെന്ന പ്രഖ്യാപനത്തിനു ശേഷം ആദ്യ പൊതു പരുപാടിയായിരുന്നു സെറീനയുടേത്.

പച്ചപ്പകിട്ടില്‍ ടെന്നീസ് സുന്ദരിയുടെ സൗന്ദര്യം കൂടുതല്‍ തിളങ്ങി ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ മെട്രേപാപൊളിറ്റിന്‍ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് മ്യൂസിയത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന ആഘോഷ രാവാണ് മെറ്റ് ഗാല.

സെറീന ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ മൂന്നാഴ്ച്ച മുമ്പ് പുറത്തു വിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആരാധകര്‍ അറിയുന്നത്. ‘ഇരുപത് ആഴ്ച്ച’ എന്ന അടിക്കുറിപ്പോടെ ബിക്കിനിയിട്ട് നില്‍ക്കുന്ന ചിത്രം പിന്നീട് പിന്‍വലിച്ചെങ്കിലും സെറീനയുടെ വക്താവ് തന്നെ ഇക്കാര്യം പിന്നീട് വ്യക്തമാക്കുകയായിരുന്നു.

TOPSHOT – Serena Williams arrives at the Costume Institute Benefit May 1, 2017 at the Metropolitan Museum of Art in New York. / AFP PHOTO / ANGELA WEISS (Photo credit should read ANGELA WEISS/AFP/Getty Images)

You must be logged in to post a comment Login