ഗള്‍ഫിലെ 50 സമ്പന്ന ഇന്ത്യക്കാരില്‍ 13 മലയാളികള്‍; രവി പിള്ള ഒന്നാമത്, യൂസഫലി രണ്ടാം സ്ഥാനത്ത്

പട്ടികപ്രകാരം ഗള്‍ഫിലെ ഏറ്റവും സമ്പന്ന ഇന്ത്യക്കാന്‍ സ്റ്റാല്യന്‍ ഗ്രൂപ്പ് മേധാവി സുനില്‍ വസ്വാനിയാണ്. ആസ്തി 710 കോടി ഡോളര്‍. രണ്ടാം സ്ഥാനത്തുള്ളതു ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്ത്യാനി 550 കോടി ഡോളര്‍.

ravi pillai copy
ദുബൈ: ഗള്‍ഫിലെ 50 സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ 13 മലയാളികള്‍. ആര്‍പി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രവി പിള്ള ആണു മലയാളികളില്‍ ഒന്നാമത്. ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലിയാണു മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. അറേബ്യന്‍ ബിസിനസ് മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

460 കോടി ഡോളറിന്റെ (ഏകദേശം 31,300 കോടി രൂപ) ആസ്തിയാണ് രവി പിള്ളക്ക് ഉളളത്. മൊത്തം സമ്പന്ന പട്ടികയില്‍ രവി പിള്ള മൂന്നാം സ്ഥാനത്താണ്. യൂസഫലിയുടെ ആകെ ആസ്തി 447 കോടി ഡോളര്‍ (ഏകദേശം 30,400 കോടി രൂപ) ആണ്.

ജെംസ് എജ്യൂക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി മൂന്നാമതാണ്. 250 കോടി ഡോളര്‍ (17,000 കോടിയിലേറെ രൂപ). ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ നാലാമതും (170 കോടി ഡോളര്‍) വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ (150 കോടി ഡോളര്‍) അഞ്ചാമതുമാണ്.

പട്ടികപ്രകാരം ഗള്‍ഫിലെ ഏറ്റവും സമ്പന്ന ഇന്ത്യക്കാന്‍ സ്റ്റാല്യന്‍ ഗ്രൂപ്പ് മേധാവി സുനില്‍ വസ്വാനിയാണ്. ആസ്തി 710 കോടി ഡോളര്‍. രണ്ടാം സ്ഥാനത്തുള്ളതു ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്ത്യാനി 550 കോടി ഡോളര്‍. കമ്പനികളുടെ ആസ്തി, ഓഹരി വിപണി മൂല്യം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അറേബ്യന്‍ ബിസിനസ് മാഗസിന്‍ പട്ടിക തയാറാക്കിയത്.

ആറുമുതല്‍ 13 വരെയുള്ള സ്ഥാനങ്ങളിലെ മലയാളികള്‍ ഇവരാണ്: ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി. എന്‍. സി. മേനോന്‍, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ്, കെഇഎഫ് ഹോള്‍ഡിങ്‌സിന്റെ കെ. ഇ. ഫൈസല്‍, കോറോത്ത് മുഹമ്മദ്, തുംബെ മൊയ്തീന്‍, അദീബ് അഹമ്മദ്, കെ. മുരളീധരന്‍, ദിലീപ് രാഹുലന്‍. എം. എ. യൂസഫലിയുടെ മരുമക്കളാണു ഡോ. ഷംഷീറും പതിനൊന്നാം സ്ഥാനത്തുള്ള അദീബ് അഹമ്മദും.

പട്ടികയിലെ 13 മലയാളികളുടെ ആകെ ആസ്തി ഏകദേശം 2000 കോടി ഡോളറാണ് (1.36 ലക്ഷം കോടി രൂപ). 50 ഇന്ത്യക്കാരുടെ ആകെ ആസ്തി 6000 കോടി ഡോളറാണ്.

You must be logged in to post a comment Login