ഗവര്‍ണര്‍ നിയമനം:തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി നിയമിക്കേണ്ടവരുടെ പട്ടിക സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ഇന്നു തീരുമാനമെടുത്തേക്കും.കേരളത്തില്‍നിന്നുള്ള ഒ. രാജഗോപാല്‍, ഉത്തര്‍പ്രദേശ് നിയമസഭാ മുന്‍ സ്പീക്കര്‍ കേസരിനാഥ് ത്രിപാഠി, മുന്‍ കേന്ദ്രമന്ത്രി റാം നായിക്, ലക്‌നൗ മുന്‍ എംപി ലാല്‍ജി ഠണ്ഡന്‍, ഭോപ്പാല്‍ മുന്‍ എംപി കൈലാസ് ജോഷി, ഹിമാചല്‍പ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് ശാന്തകുമാര്‍ തുടങ്ങിയവര്‍ക്കു സാധ്യതയുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ ചര്‍ച്ചചെയ്തു പട്ടിക സംബന്ധിച്ചു തീരുമാനമെടുത്തുകഴിഞ്ഞു. ആദ്യം ഏഴോ എട്ടോ പേരുടെ നിയമനമാകും നടക്കുക.

You must be logged in to post a comment Login