ഗവർണറെ പറഞ്ഞുവിടാൻ പറ്റിയ സ്ഥലം ബിഗ് ബോസ് പരിപാടിയെന്ന് ശബരീനാഥൻ എംഎൽഎ


ഗവർണറെ പറഞ്ഞുവിടാൻ പറ്റിയ സ്ഥലം ബിഗ് ബോസ് പരിപാടിയെന്ന് ശബരീനാഥൻ എംഎൽഎ

തിരുവനന്തപുരം: കേരളത്തിൽ
നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പറഞ്ഞുവിടാൻ പറ്റിയ സ്ഥലം ചാനലിലെ ബിഗ്
ബോസ് പരിപാടിയാണെന്ന് ശബരീനാഥൻ എംഎൽഎ. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ
വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എവിടെ ചാനൽ
കണ്ടാലും മൈക്ക് കണ്ടാലും അദ്ദേഹം പ്രസ്താവന നടത്തും. പഴയ
രാഷ്ട്രീയക്കാരനായതിനാലാണ് ഇത്തരം സ്വഭാവമെന്നും ശബരീനാഥൻ പറഞ്ഞു. ഗവർണറെ
കേരളത്തിൽ നിന്നും പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
അദ്ദേഹത്തിന് പോകാൻ പറ്റിയ നല്ല സ്ഥലം ബിഗ് ബോസ് ആണ്. വൈൽഡ് കാർഡ്
എൻട്രിയിലൂടെ ബിഗ് ബോസ് ജയിക്കാൻ പറ്റുന്ന ഏറ്റവും നല്ല ആൾ ഗവർണറാണ്.
എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ് ബോസിൽ ഒരു എൻട്രി കൊടുത്താൽ ഈ നാടും
രാജ്യവും രക്ഷപ്പെടുമെന്നും ശബരീനാഥൻ പരിഹസിച്ചു.

You must be logged in to post a comment Login