ഗാഗയുടെ രക്തമൊലിക്കുന്ന ഇറച്ചി വസ്ത്രം തന്നെ ഒന്നാമത്

ലോകം ഇന്നേ വരെ കണ്ട ഏറ്റവും വിവാദമായ വസ്ത്രം ഏത്? ആ വേഷം ധരിച്ചതാരാണ്?  സംശയിക്കേണ്ട ലേഡി ഗാഗയെന്ന പോപ് റാണി തന്നെയാണ് ആ പദവിക്ക് അനുയോജ്യ.  2010 ല്‍ എംടിവി മ്യൂസിക് അവാര്‍ഡ് നിശയില്‍ ഗാഗ ധരിച്ചെത്തിയ രക്തമൊലിക്കുന്ന ഇറച്ചിത്തുണ്ടുകള്‍ തുന്നിച്ചേര്‍ത്ത വസ്ത്രമാണ് ആ വസ്ത്രം.  ലണ്ടനിലെ ഫീമെയില്‍ ഫസ്റ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഇത്തരത്തിലൊരു തിരഞ്ഞെടുപ്പ് നടത്തിയത്.

ഗാഗ അന്നു ധരിച്ച വിവാദവസ്ത്രത്തെ ലോകം അവിശ്വസനീയതോടെയാണ് നോക്കിയത്.ടിവിയില്‍ പരിപാടി കണ്ടവര്‍ പോലും ഓക്കാനിച്ചു. പക്ഷേ ഗാഗയ്ക്ക് കൂസലേയില്ലായിരുന്നു. ചോരയിറ്റുവീഴുന്ന ഇറച്ചിത്തുണ്ടുകളാല്‍ തയാറാക്കിയ വസ്ത്രമണിഞ്ഞ ഗാഗയെ അസുരജന്മമെന്നു പോലും പലരും പരിഹസിച്ചു.
lady-gaga_650_012714104134
1994 ല്‍ നടി എലിസബത്ത് ഹര്‍ലി ധരിച്ച സേഫ്ടി പിന്‍ വേഷമാണ് ഗാഗയുടെ വേഷത്തിനു തൊട്ടുപിന്നില്‍.  2012 ഓസ്കര്‍ നിശയില്‍ ആഞ്ചലീന ജോളി ധരിച്ച കറുപ്പ് ഗൗണാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് . ഒരു കാല്‍ ഏതാണ് പൂര്‍ണമായും കാണിച്ചായിരുന്നു ആഞ്ചലീന വസ്ത്രം ധരിച്ചത്.

ബ്രിട്ടന്റെ പതാകയാണ് മൈേെക്രാമിനിയായി ഡിസൈന്‍ ചെയ്തു  ധരിച്ച സ്‌പൈസ് ഗേള്‍സ് സുന്ദരി ഗെറി ഹലിവെല്ലിന്റെ വേഷമാണ് നാലാം സ്ഥാനത്ത്. സംഗീതജ്ഞയായ ബിജോര്‍ക്കിന്റെ അരയന്നവേഷമാണ് അഞ്ചാമതായി വിവാദസ്ഥാനത്ത് എത്തിയത്. എന്തായാലും ഗാഗ ഒക്കാനിപ്പിച്ചെങ്കിലും വിവാദ വേഷത്തിന്റെ സാധ്യതയും അവര്‍ കാട്ടിത്തന്നു.

You must be logged in to post a comment Login