ഗാനഗന്ധവർവൻ മേക്കിംഗ് വീഡിയോ പുറത്ത്

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ. നടൻ മമ്മൂട്ടി മുഖ്യ കഥാപാത്രത്തിലെത്തുന്ന ചിത്രം തീയറ്ററിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഇതിനിടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടത്.

ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസായത്. 3 മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ഗാനഗന്ധർവൻ. ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സലിംകുമാര്‍, ഹരീഷ് കണാരൻ, സുരേഷ് കൃഷ്‍ണ, മണിയൻ പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്.

You must be logged in to post a comment Login