ഗാന്ധിജിയുടെ ചെറുമകനുമായി മോദി ഫോണില്‍ സംസാരിച്ചു; കനുഭായിക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് മോദി

modi-4

ന്യൂഡല്‍ഹി: വൃദ്ധസദനത്തില്‍ കഴിയുന്ന മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കനുഭായി ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് ക്ഷേമകാര്യം അന്വേഷിച്ചു. കനുഭായിക്ക് വേണ്ടി എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് മോദി അറിയിച്ചു.

കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയെ കമുഭായിയെ സന്ദര്‍ശിക്കാനായി അയയ്ക്കുകയും ചെയ്തു. 45 മിനുട്ടുകളോളം ശര്‍മ്മ കനുഭായിയുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് ശര്‍മ്മ കനുഭായിയെ അറിയിച്ചു. കനുഭായ് ഗാന്ധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് മോദി ആദ്ദേഹത്തെ കാണാനായി മഹേഷ് ശര്‍മ്മെ അയച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

കനുഭായിയും ഭാര്യ ഡോ. ശിവലക്ഷ്മി ഗാന്ധിക്കൊപ്പം ഗുരു വിശ്രമം വൃദ്ധസദനത്തിലാണ് കഴിയുന്നത്. മെയ് എട്ടിനാണ് അദ്ദേഹവും ഭാര്യയും ആശ്രമത്തില്‍ എത്തിയത്. 87 കാരനായ കനുഭായ് ശിവലക്ഷ്മി ദമ്പതികള്‍ക്ക് കുട്ടികളില്ല. അമേരിക്കയില്‍ ഏതാണ്ട് നാല് പതിറ്റാണ്ടോളം താമസിച്ചിരുന്ന ഗാന്ധി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭാരതത്തില്‍ എത്തിയത്. കഴിഞ്ഞ ആഴ്ച്ച ദല്‍ഹിയിലെത്തുന്നതിന് മുന്‍പ്‌വരെ ഗുജറാത്തിലെ വിവിധ ആശ്രമങ്ങളില്‍ അഭയം പ്രാപിച്ചുവരികയായിരുന്നു ഇരുവരും.

You must be logged in to post a comment Login