ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ദുബായില്‍ പുതുവത്സര കരിമരുന്ന് പ്രയോഗം

വമ്പന്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വേദിയാകാനുളള തയ്യാറെടുപ്പിലാണ് ദുബായ് നഗരം. ഇതിന് പുറമേ ലോകത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം നടത്തി ഗിന്നസ് റെക്കോര്‍ഡിടാനുളള തയ്യാറെടുപ്പുമുണ്ട്. ദുബായിലെ പാം ജുമേറയിലാണ് വൈവിധ്യമേറിയ പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 31 അര്‍ധരാത്രി ഇതുവരെ കണ്ടിട്ടുളളതില്‍ വേച്ചേറ്റവും വലിയ വെടിക്കെട്ട് നടത്തി ലോകത്തെ ഞെട്ടിക്കുമെന്ന വാശിയിലാണ് നഗരം. പറക്കുന്ന ഫാല്‍ക്കണ്‍, യു.എ.ഇ ദേശീയ പതാക തുടങ്ങിയവയെല്ലാം ആകാശത്ത് തെളിയും. വമ്പന്‍സൂര്യോദയവും ഡിസംബര്‍ മഞ്ഞിന്റെ തണുപ്പില്‍ അര്‍ധരാത്രി ആകാശത്ത് തെളിയും
cracker
കടല്‍ത്തീരത്ത് 100 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കരിമരുന്ന് പ്രകടനം നടക്കുക. പ്രത്യേക സംഗീതത്തിന്റെ അകമ്പടിയോടെയായിരിക്കും കരിമരുന്ന് പ്രയോഗം. 400 ഇടങ്ങളില്‍നിന്ന് കരിമരുന്നുകള്‍ ആകാശത്തേക്ക് ഉയരും. ദുബായുടെ ആകാശം വര്‍ണാഭമായ പ്രഭ ചൊരിഞ്ഞു നില്‍ക്കും.

100 കമ്പ്യൂട്ടര്‍നെറ്റ് വര്‍ക്കുകളായിരിക്കും ഈ പ്രദര്‍ശനം നിയന്ത്രിക്കുക. ഇതിനായി 200 വിദഗ്ധര്‍ ദുബായില്‍എത്തിയിട്ടുണ്ട്.

You must be logged in to post a comment Login