ഗീതു വിസ്മയിപ്പിച്ചുവെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല; മൂത്തോനെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

 ഗീതു വിസ്മയിപ്പിച്ചുവെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല; മൂത്തോനെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഗീതു- നിവിൻ പോളി കൂട്ടുകെട്ടിലുള്ള മൂത്തോൻ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിന് മുൻപേ മികച്ച നിരൂപകപ്രശംസ നേടിയ ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെ തകര്‍പ്പന്‍ പ്രകടത്തിനൊപ്പം ഗീതുവിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതുണ്ട്. സിനിമാലോകം ഗീതു മോഹന്‍ദാസിനെ പ്രശംസ കൊണ്ടു മൂടുകയാണ്.

ഗീതു മോഹൻദാസിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജുവാര്യരും പൂർണിമ ഇന്ദ്രജിത്തും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഗീതു വീണ്ടും വിസ്മയിപ്പിച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഇത് തന്നെയായിരുന്നു പ്രതീക്ഷിച്ചതെന്നുമായിരുന്നു മൂത്തോന്‍ കണ്ടവര്‍ പറയുന്നത്. ഗീതുവിന്റെ ഉറ്റസുഹൃത്തുക്കളിലൊരാളായ പൂര്‍ണ്ണിമയും കൂട്ടുകാരിയെ അഭിനന്ദിച്ചു. ഗീതുവിന്റെ ബാല്യകാല ചിത്രവും പൂര്‍ണിമ പങ്കുവച്ചിട്ടുണ്ട്.

വലിയ കണ്ണുകളുള്ള, വലിയ സ്വപ്‌നങ്ങളുള്ള ഒരു കൊച്ചുപെണ്‍കുട്ടിയെ താനൊരിക്കല്‍ പരിചയപ്പെട്ടുവെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവള്‍ ഒരു സുന്ദരിയായ യുവതിയായി വളര്‍ന്നിരുന്നു എന്നുമാണ് ഗീതുമോഹൻദാസിനെ കുറിച്ച് പൂർണിമ പറയുന്നത്. ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ ബാലതാരത്തിലൂടെയായിരുന്നു ഗീതു മോഹന്‍ദാസ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. ഇന്നിപ്പോള്‍ ഏറെ അഭിമാനത്തോടെ, ആ കൊച്ചുപെണ്‍കുട്ടിയുടെ ഏറ്റവും മികച്ച വേര്‍ഷന് താന്‍ സാക്ഷ്യം വഹിക്കുകയാണെന്നും അഭിനന്ദനീയമായ അഭിനിവേശത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ഒരു സംഗ്രഹമാണതെന്നും പൂർണിമ കുറിക്കുന്നുണ്ട്. ഇന്ന് ആ വലിയ കണ്ണുകള്‍ ഒരു യഥാര്‍ത്ഥ വിജയിയുടേതാണെന്നും ഞാന്‍ നിന്റെ വിജയം ആഘോഷിക്കുന്നു ഗീതു എന്നും പൂര്‍ണ്ണിമയുടെ കുറിപ്പില്‍ പറയുന്നു.

You must be logged in to post a comment Login