ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തില്‍ സംശയമില്ല; മോദി ചെയ്ത നല്ല കാര്യങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് യശോദ ബെന്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്‍. നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. സ്ത്രീ സുരക്ഷയാണ് മോദിയുടെ വിജയമെന്നും അവര്‍ പറഞ്ഞു.

നാലര പതിറ്റാണ്ട് മുമ്പ് മോദിയും യശോദ ബെന്നും വിവാഹം ചെയ്‌തെങ്കിലും ഇരുവരും ഒന്നിച്ചു ജീവിച്ചിട്ടില്ല. പ്രധാനമന്ത്രി ആയതിന് ശേഷം മോദി ഭാര്യയെ കുറിച്ച് സംസാരിച്ചിട്ടുമില്ല. ദിവസത്തിന്റെ മുക്കാല്‍ പങ്കും യശോദ ബെന്‍ ചിലവഴിക്കുന്നത് പ്രാര്‍ത്ഥനയ്ക്കും പൂജയ്ക്കുമാണ്.

You must be logged in to post a comment Login