ഗുരുതര കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ നിര്‍ബന്ധം സുപ്രീംകോടതി

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഇങ്ങനെ ചെയ്യാത്ത പൊലീസ് ഒഫീസര്‍മാര്‍ക്കെതിരില്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. പൊലീസ് അന്വേഷണത്തിന്റെ നടപടി ക്രമങ്ങള്‍ വിശദമാക്കണമെവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

പരാതി നല്‍കിയ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടോ എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

You must be logged in to post a comment Login