ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃദ്ധയായ അമ്മയേയും മകനെയും മര്‍ദ്ദിച്ചത് ബാല പീഡനക്കേസിലെ പ്രതി

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ദര്‍ശനത്തിനെത്തിയ വൃദ്ധയെയും മനോവൈക്യമുള്ള മകനെയും മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി് ബാല പീഡനക്കേസില്‍ പ്രതിയായ ആളാണെന്ന് വ്യക്തമായി. സുരക്ഷാ ജീവനക്കാരനായ ഇയാള്‍ ജോലിയില്‍ തുടരുന്നത് രാഷ്ട്രീയ സ്വാധീനത്താലാണെന്നും ആരോപണമുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ഒരു ബാലനെ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു രാധാകൃഷ്ണനെതിരെ ഉയര്‍ന്ന പരാതി.

ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്ത് തൊഴുത് നിന്ന അമ്മയെ ജീവനക്കാര്‍ ബലം പ്രയോഗിച്ചു നീക്കുന്നത് ചോദ്യം ചെയ്തതിനാണ് യുവാവിന്റെ കഴുത്തിലും പുറത്തുമായി മര്‍ദ്ദിച്ചത്. ഇയാള്‍ മനോരോഗിയാണെന്ന് ചുറ്റും നില്‍ക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും ഇത് ചെവിക്കൊള്ളാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറായില്ല.
കഴിഞ്ഞ ഫെബ്രുവരി 23നാണ് ഇയാള്‍ ഭക്തരെ മര്‍ദ്ദിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിഞ്ഞത്.
കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചവിട്ടും അടിയുമേറ്റ യുവാവും കുടുംബവും ഭീതി കാരണം പരാതി നല്‍കാതെ മടങ്ങി.ക്‌ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യാദൃശ്ചികമായാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഫെബ്രുവരി 23ന് ക്ഷേത്രം ജീവനക്കാരനും ദേവസ്വം ഭരണ സമിതി അംഗവും തമ്മില്‍ ക്ഷേത്രത്തിനകത്തു വച്ച് നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ക്കായാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

You must be logged in to post a comment Login