ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ബി.ജെ.പി ശ്രമം അപഹാസ്യം ചെന്നിത്തല

chennithala
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ബി.ജെ.പി ശ്രമം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ചെന്നിത്തല പറഞ്ഞു.

മതങ്ങള്‍ക്കതീതമായ ആത്മീയതയാണ് ഗുരുദര്‍ശനങ്ങളുടെ അടിത്തറ. ഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപഹാസ്യമാണെന്നും അദ്ദേഹം ഫെയ്‌സ്്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

തിരുവോണത്തെ വാമന ജയന്തിയാക്കിയത് പോലുള്ള വക്ര ബുദ്ധിയാണ് ഇവിടെയും ബി.ജെ.പി കാണിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ഗുരുദേവനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടം ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login