ഗൂഗിളിനും ഫെയ്‌സ്ബുക്കിനും എട്ടിന്റെ പണി; നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍

 

ലണ്ടന്‍: ടെക്‌നോളജി അടക്കി വാഴുന്ന ഗൂഗിളിനും ഫെയ്‌സ്ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍. ഭീകരവാദവും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പിന്‍വലിക്കാത്ത പക്ഷം നികുതി ചുമത്തുമെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ബെന്‍ വലൈസ് പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനും രാജ്യ സുരക്ഷക്കും വേണ്ടി സര്‍ക്കാര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ മടിക്കുന്ന ടെക് ഭീമന്‍മാര്‍ വിവരങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായ രീതിയില്‍ വിറ്റ് കാശാക്കുകയാണെന്ന് ബെന്‍ ആരോപിച്ചു. ലോണുകാര്‍ക്കും സോഫ്റ്റ് പോണ്‍ കമ്പനികള്‍ക്കുമാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിളും ഫെയ്‌സ്ബുക്കും പോലുള്ള കമ്പനികള്‍ വില്‍കുന്നതെന്നും ബെന്‍ ആരോപിക്കുന്നു.

സ്വകാര്യ ലാഭത്തിന് വേണ്ടി പൊതു സുരക്ഷ വെച്ചുള്ള ഇത്തരം പ്രവര്‍ത്തികള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ബെന്‍ വലൈസ് തുറന്നടിച്ചു. അതേ സമയം ഫെയ്‌സ്ബുക്ക് ഉദ്യോഗസ്ഥന്‍ സിമോന്‍ മില്‍നര്‍ മന്ത്രിയുടെ ആരോപണങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. രാജ്യ സുരക്ഷയ്‌ക്കോ ജനങ്ങളുടെ സ്വകാര്യതയ്‌ക്കോ നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും തീവ്രവാദ ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഫെയ്‌സ്ബുക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും മില്‍നര്‍ വ്യക്തമാക്കി.

You must be logged in to post a comment Login