ഗൂഗിളിന് ഇനി മധുരമൂറും ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്

ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് പുറത്തിറങ്ങി.കിറ്റ്കാറ്റ് ചോക്ലേറ്റിനോട് രൂപസാദൃശ്യമുളളതിനാലാണ് ഇങ്ങനെയൊരു പേര്.ഇതാദ്യമായാണ് ഒരു ആന്‍ഡ്രോയിഡിന് ഇങ്ങനെയൊരു പേര് നല്‍കുന്നത്.ഇത് കൂടുതല്‍ മധുരമുളളതായതിനാലാണ് കിറ്റകാറ്റ് എന്ന പേര് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഗൂഗിള്‍ ആന്‍ഡ്രോയിഡ് വിഭാഗം തലവന്‍ സുന്ദര്‍ പിച്ച പറഞ്ഞു.അദ്ദേഹത്തിന്റെ ട്വീറ്റര്‍ സന്ദേശത്തിലാണ് കിറ്റ്കാറ്റിന്റെ സവിശേഷതകള്‍ വിവരിച്ചിരിക്കുന്നത്.

android-kit-katനേരത്തെ പുതിയതായി പുറത്തിറക്കാനിരിക്കുന്ന ആന്‍ഡ്രോയിഡിന് കീ ലൈം പൈ എന്ന പേരു നല്‍കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ഇതിനു മുന്‍പും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്ക് മധുരമുളള പേരുകള്‍ നല്‍കിയിട്ടുണ്ട്.ആന്‍ഡ്രോയിഡ് 1.5ന് കപ്പ് കേക്ക് എന്നും 2.0വിന് എക്ലയറെന്നും പേര് നല്‍കി.2.2 ഫ്രൊയോ ആണ്.ജിഞ്ചര്‍ ബ്രെഡ് എന്ന പേര് 2.3യ്ക്കും ഹണികോബ് എന്ന പേര് 3.0യ്ക്കുമാണ് നല്‍കിയത്.ആന്‍ഡ്രോയിഡ് 4.0,4.1,4.2,4.3 എന്നിവ യഥാക്രമം ഐസ്ക്രീം സാന്‍ഡ്വിച്ച്,ജെല്ലി ബീന്‍ എന്നിവയാണ്.ലോകത്തെമ്പാടും 1 ബില്യണിലധികം ഫോണില്‍ ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിക്കുന്നുണ്ട്.

ഈ മാസം 10ന് ഐ ഫോണ്‍ പുറത്തിറക്കുമെന്നു  ആപ്പിള്‍ പ്രഖ്യാപിച്ചു മിനിറ്റുകള്‍ക്കുളളിലാണ് ആന്‍ഡ്രോയിഡുമായി അടുത്ത മാസം എത്തുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്.

You must be logged in to post a comment Login