ഗൂഗിളിന്റെ ക്രോംകാസ്റ്റ് ഡോംഗിള്‍ സ്‌നാപ്പ്ഡീല്‍ വഴി ലഭിക്കും

ചെന്നൈ: ലാപ്‌ടോപ്പിലോ ഫോണിലോ ഉള്ള ഡേറ്റകള്‍ ടി വിയിലൂടെ കാണാന്‍ സഹായിക്കുന്ന ക്രോംകാസ്റ്റ് ഡോംഗിളുമായി ഗൂഗിള്‍. ടി വിയുടെ എച്ച്.ഡി.എം.ഐ പോര്‍ട്ട് വഴി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന 2 ഇഞ്ച് നീളമുള്ള ക്രോംകാസ്റ്റ് ഡോംഗിള്‍ ഉപയോഗിച്ച് ലാപ്‌ടോപ്പ്,സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ് എന്നിവയിലുള്ള ഓണ്‍ലൈനോ അല്ലാത്തതോ ആയ ഡേറ്റകള്‍ ടി വി സ്‌ക്രീനിലൂടെ കാണാന്‍ പറ്റും. ഇന്നു മുതല്‍ സ്‌നാപ്പ്ഡീല്‍.കോമിലൂടെ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു

You must be logged in to post a comment Login