ഗൂഗിളിന്  242 കോടി യൂറോ പിഴ വിധിച്ചു യൂറോപ്യന്‍ യൂണിയന്‍

 

ബ്രസല്‍സ്: ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളില്‍ തിരയുമ്പോള്‍ തങ്ങള്‍ക്ക് താത്പര്യമുള്ള കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കിയെന്ന കുറ്റമാരോപിച്ച് ഗൂഗിളിന് യൂറോപ്യന്‍ കമ്മിഷന്‍ 242 കോടി യൂറോ(ഏകദേശം 17500 കോടി രൂപ) പിഴ വിധിച്ചു. യൂറോപ്യന്‍ യൂണിയന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ കൈകാര്യംചെയ്യുന്ന വിഭാഗമാണ് യൂറോപ്യന്‍ കമ്മിഷന്‍.

സെര്‍ച്ച് ലിസ്റ്റില്‍ ഇഷ്ടകമ്പനികളെ മുന്നിലെത്തിക്കുന്നതുവഴി ഉപഭോക്താക്കളെ വഴിതെറ്റിച്ചെന്നായിരുന്നു ഗൂഗിളിനെതിരായ കുറ്റം. ഇത്തരത്തിലുള്ള കുറ്റത്തിന് ഒരു സ്ഥാപനത്തിന് വിധിച്ചിട്ടുള്ള ഏറ്റവും വലിയ പിഴയാണിത്.

മറ്റ് കമ്പനികള്‍ക്ക് ദോഷകരമാകുന്ന ഓണ്‍ലൈന്‍ വ്യാപാര സേവനങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ ഗൂഗിളിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, പിഴ വിധിച്ചതിനെതിരെ അപ്പീല്‍ പോകുമെന്നാണ് ഗൂഗിള്‍ പ്രതികരിച്ചത്.

You must be logged in to post a comment Login