ഗൂഗിള്‍ അണിയറയില്‍ ‘ഫ്യൂഷ’ ഒരുങ്ങുന്നു; എല്ലാ സ്മാര്‍ട്ട് ഡിവൈസുകള്‍ക്കുമായി ഇനി ഒറ്റ ഒഎസ്!

പരീക്ഷണിസ്ഥാനത്തില്‍ ഒഎസ് വിവിധ ഡിവൈസുകളില്‍ ഉപയോഗിച്ചുവരുകയാണ്. ‘ലിറ്റില്‍ കേര്‍ണല്‍’ അധിഷ്ഠിതമായ ‘മാഗ്‌നെറ്റ കെര്‍ണല്‍’ ആണ് ഫ്യൂഷയ്ക്കായി ഗൂഗിള്‍ ഉപയോഗിക്കുന്നതത്രെ.

google-os
സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ തിരക്കിട്ട നിര്‍മ്മാണത്തിലാണെന്ന് റിപ്പോര്‍ട്ട്. ലിനക്‌സ് കേര്‍ണല്‍ അധിഷ്ഠിത ഒഎസ്സുകളില്‍ നിന്നും വ്യതിചലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ‘ഫ്യൂഷ(Fuchsia) എന്ന പേരിലുള്ള ഒഎസ് നിര്‍മ്മിക്കുന്നതെന്ന് ആന്‍ഡ്രോയിഡ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോണുകള്‍,ടിവി, ഹോം ഡിവൈസുകള്‍ തുടങ്ങിയ എല്ലാ സ്മാര്‍ട്ട് ഡിവൈസുകള്‍ക്കും കൂടിയുള്ളതാണ് ഫ്യൂഷ. (പിങ്ക്, പര്‍പ്പിള്‍ നിറങ്ങളുടെ മിശ്രിത നിറത്തെയാണ് ഫ്യൂഷ എന്ന് വിളിക്കുന്നത്). നിലവില്‍ ഗൂഗിളിന്റെ ക്രോം, ആന്‍ഡ്രോയിഡ് ഒഎസ്സുകള്‍ ലിനക്‌സ് അധിഷ്ഠിതമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിലാണ്. എന്നാല്‍ എംബഡഡ് ഉപകരണങ്ങളുടെ കാര്യത്തില്‍ ലിനക്‌സ് അധിഷ്ഠിത ഒഎസ് അത്ര ഫലപ്രദമല്ല. അതിനാല്‍ എല്ലാ ഡിവൈസുകള്‍ക്കും കൂടി ഒറ്റ ഒഎസ് എന്ന നിലയ്ക്കാണ് ക്രോം, ആന്‍ഡ്രോയിഡ് ഒഎസ്സുകള്‍ക്ക് പകരം ഗൂഗിള്‍ ഫ്യൂഷ വികസിപ്പിക്കുന്നതെന്ന് ആന്‍ഡ്രോയിഡ് പൊലീസ് പറയുന്നു.

പരീക്ഷണിസ്ഥാനത്തില്‍ ഒഎസ് വിവിധ ഡിവൈസുകളില്‍ ഉപയോഗിച്ചുവരുകയാണ്. ‘ലിറ്റില്‍ കേര്‍ണല്‍’ അധിഷ്ഠിതമായ ‘മാഗ്‌നെറ്റ കെര്‍ണല്‍’ ആണ് ഫ്യൂഷയ്ക്കായി ഗൂഗിള്‍ ഉപയോഗിക്കുന്നതത്രെ. നിലവിലുള്ള എംബഡഡ് ഒഎസുകള്‍ക്ക് പകരമായി അവതരിപ്പിച്ച ഒഎസ് ആണ് ‘മാഗ്‌നെറ്റ’.

ഒട്ടേറെ ഫീച്ചറുകളുള്ള പുതിയ ഒഎസ് അടുത്ത വര്‍ഷമായിരിക്കും പുറത്തിറക്കുക. എന്നാല്‍ പുതിയ ഒഎസ് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഗൂഗിള്‍ ഇതുവരെ നല്‍കിയിട്ടില്ല.

You must be logged in to post a comment Login