ഗൂഗിള്‍ ‘ആയിരം ഡോളര്‍ ക്ലബ്ബി’ല്‍

ഗൂഗിളിന്റെ ഓഹരി മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. ആദ്യമായി ഓഹരി മൂല്യം 1000 ഡോളര്‍ (61,230 രൂപ) പിന്നിട്ടു ചുരുക്കം ചില കമ്പനികള്‍ക്ക് മാത്രം സാധിച്ച റെക്കോര്‍ഡ് നേട്ടത്തിലെത്തി നില്‍ക്കുകയാണ് കമ്പനി. ഇന്നലെ 941 ഡോളര്‍ ((57,400 രൂപ)യായിരുന്നു കമ്പനിയുടെ ഓഹരി മൂല്യം.
google-services
ഫെയ്‌സ്ബുക്ക്, യാഹൂ തുടങ്ങിയ കമ്പനികളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും, മൊബൈല്‍, വീഡിയോ അഡ്വര്‍ടൈസിങ് രംഗത്ത് ഗൂഗിള്‍ തുടരുന്ന മേധാവിത്വമാണ് നിക്ഷേപകരേ ഗൂഗിളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകമെന്നാണ് വിലയിരുത്തല്‍.2013 ജൂലായ് െസപ്തംബര്‍ കാലയളവില്‍ കമ്പനിയുടെ ലാഭം 297 കോടി വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നതാണ് ഗൂഗിളിന് ഈ ചരിത്രനേട്ടം സാധ്യമായത്.

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിള്‍ 2004 ല്‍ പ്രഥമ ഓഹരി വില്‍പ്പന ( IPO ) നടത്തുമ്പോള്‍ ഒരു ഓഹരിക്ക് 85 ഡോളറായിരുന്നു മൂല്യം. അവിടെ നിന്നാണ് കമ്പനിയിപ്പോള്‍ ‘ആയിരം ഡോളര്‍ ക്ലബ്ബി’ലേക്ക് എത്തിയിരിക്കുന്നത്.

You must be logged in to post a comment Login