ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ ഓര്‍മ്മശക്തി കുറയുന്നു

ഇന്നെല്ലാം ഗൂഗിളിന്റെ കൈകളിലാണ്. ഏതു വിവരങ്ങളും നിങ്ങളുടെ കൈവിരല്‍ത്തുമ്പിലാണെന്ന് ഐ ടി ലോകം ധൈര്യത്തോടെ പറയുന്നത് പ്രധാനമായും ഗൂഗിള്‍ ഉണ്ടെന്ന ധൈര്യത്തോടെയാണ്. എന്നാലിപ്പോള്‍ വിവരശേഖരണത്തിനായി ഗൂഗിളിനെ ആശ്രയിക്കുന്നവരില്‍ ഓര്‍മ്മശക്തി കുറയുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോകചരിത്രത്തിലെ സുപ്രധാന സംഭവങ്ങളും വ്യക്തികളും തീയതികളും തുടങ്ങി ഏതുവിവരത്തിനും ഗൂഗിള്‍ ചെയ്യുന്നവരില്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. യു.കെ ആസ്ഥാനമായുള്ള ഒരു സംഘടന നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.
google.art2
2000 പേര്‍ക്കിടയിലാണ് പഠനം നടത്തിയത്. ഡയാന രാജകുമാരി എന്നാണ് മരിച്ചതെന്ന ചോദ്യത്തിന് ഭൂരിഭാഗം പേര്‍ക്കും ഉത്തരമില്ലായിരുന്നു. പലര്‍ക്കും അടുത്തകാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുപോലും ഉത്തരം അറിയില്ലായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന വര്‍ഷം ഏതാണെന്ന ചോദ്യത്തിനും ഉത്തരം അറിയാത്തവരായിരുന്നു കൂടുതലും.

ബെര്‍ലിന്‍ മതില്‍ തകര്‍ന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവരായിരുന്നു പലരും. ഇതില്‍ നിന്നുളള അനുമാനമാണ് ഇന്റര്‍നെറ്റ് യുഗത്തില്‍ വിവരങ്ങള്‍ സൂക്ഷ്മമായി ഓര്‍മ്മിച്ച് വെക്കാനുള്ള മനുഷ്യന്റെ ക്ഷമത കുറഞ്ഞു വരുന്നതായുളള പഠനം തെളിയിക്കുന്നത്. കൂടുതല്‍ പേരുടേയും ഉത്തരം അത് ഗൂഗിളില്‍ തിരഞ്ഞാല്‍ മതിയെന്നായിരുന്നു.

You must be logged in to post a comment Login