ഗൂഗിള്‍ ഗ്ലാസിനെ തോല്‍പ്പിക്കാന്‍ സ്മാര്‍ട്ട് ക്യാപ്

ഗൂഗിള്‍ ഗ്ലാസിനെ തോല്‍പ്പിക്കാന്‍ നാലായിരം രൂപയ്ക്ക് ഗ്ലാസ് നിര്‍മ്മിച്ച് മലയാളി. കൊച്ചി സ്വദേശിയായ അരവിന്ദ് സഞ്ജീവാണ് ഇത്തരത്തില്‍ ഒരു ഗ്ലാസ് നിര്‍മ്മിച്ചിരിക്കുന്നത്. ഓപ്പണ്‍ സോര്‍സ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് ഈ ഗാഡ്ജറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഏതോരും ടെക്‌നോളജി വിദഗ്ധനും നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണിതെന്നാണ് അരവിന്ദ് പറയുന്നത്.

ഡിജിറ്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത വന്‍ പ്രധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്. ഒരു യുഎസ്ബി വെബ് ക്യാം, റാസ്‌പെറി പിഐ ബോര്‍ഡ് , എല്‍സിഡി പാനല്‍, അസ്‌പെരിക്ക് ലെന്‍സ് , ഹെഡ്‌ഫോണ്‍ എന്നിവയൊക്കെയാണ് ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പ്രധാന ഹാര്‍ഡ് വെയറുകള്‍.

സ്മാര്‍ട്ട് ക്യാപ് എന്നാണ് ഈ ഗാഡ്ജറ്‌റിന് അരവിന്ദ് നല്‍കിയിരിക്കുന്ന പേര്. 2.5 എല്‍സിഡി സ്‌ക്രീന്‍ ഇതിനുണ്ട്. ആന്‍ഡ്രോയ്ഡിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്തായാലും ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാം.

You must be logged in to post a comment Login