ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ ഇനി പുതിയ പാട്ടുകള്‍ കണ്ടെത്തുക എളുപ്പം

മ്യൂസിക് ആപ്ലിക്കേഷനുകളില്‍ മികച്ച ഒന്നാണ് ഗൂഗിളിന്റെ പ്ലേ മ്യൂസിക്. പാട്ടുകളുടെ റെക്കമെന്റേഷനുകള്‍ ഏറെ ലഭിക്കുമെങ്കിലും പുതിയ പാട്ടുകള്‍ മാത്രമായി കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. ഈ പരിമിതി പരിഹരിച്ചുകൊണ്ടാണ് ഗൂഗിള്‍ പ്ലേ മ്യൂസികിന്റെ പുതിയ അപ്‌ഡേറ്റ് രംഗത്തിറക്കുന്നത്. ‘ന്യു റിലീസ് റേഡിയോ’. പുതിയ ജനപ്രിയ ഗാനങ്ങളെ കാണിച്ചു തരിക മാത്രമല്ല ഇഷ്ടങ്ങള്‍ മനസിലാക്കിയുള്ള പാട്ടുകളും ഇനി നിങ്ങളിലെത്തും.

മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിങ്ങള്‍ തിരഞ്ഞതും കേട്ടതുമായ പാട്ടുകളുടെ സ്വഭാവം തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള റെക്കമെന്റേഷനുകളായിരിക്കും ന്യു റിലീസ് റേഡിയോയില്‍ നിങ്ങള്‍ക്ക് ലഭിക്കുക. സാംസങ് ഫോണുകളിലാണ് ഈ ഫീച്ചര്‍ ആദ്യമായി പരീക്ഷിച്ചത്. ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണ്.

You must be logged in to post a comment Login