ഗൂഗിള്‍ ഫേസ്ബുക്കിനെ കടത്തിവെട്ടി

വിവിധ ഫ്‌ളാറ്റ് ഫോമുകളിലായി ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനായി ഗൂഗിള്‍ മാപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ഗ്‌ളോബല്‍ വെബ് ഇന്‍ഡക്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്.

facebook_vs_goog444444444444444444

ഗൂഗിള്‍ മാപ്പ് ആപ്‌ളിക്കേഷന്‍ 54 ശതമാനം പേര്‍ ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ മാപ്പിനെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. എന്നാല്‍ നോക്കിയയുടെ ഒവിഐ മാപ്പ് 9 ശതമാനം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പതിനൊന്നാം സ്ഥാനം മാത്രമേഉള്ളൂ.

സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ആപ്‌ളിക്കേഷന്‍ ഫേസ്ബുക്കിന്‍റെതാണ്. 44 ശതമാനം സ്മാര്ട് ഫോണ്‍ ഉപഭോക്താക്കളും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

You must be logged in to post a comment Login