ഗൂഗിൾ പേ ക്യാഷ്ബാക്ക് ഓഫറുകൾ വർദ്ധിപ്പിക്കുന്നു

ആപ്പ് വഴിയുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ക്യാഷ്ബാക്ക് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍ പേ ഒരുങ്ങുന്നു. ‘പ്രോജക്ട് ക്രൂയ്‌സര്‍’ എന്നാണ് പുതിയ പദ്ധതിയുടെ പേര്. ക്യാഷ്ബാക്കുകള്‍ മുന്‍പും നല്‍കിയിരുന്നുവെങ്കിലും വളരെ വിരളമായി മാത്രമേ ഉപഭോക്താക്കൾക്ക് അത് ലഭിച്ചിരുന്നുള്ളൂ.

വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമേ ആപ്പ് വഴി വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഗൂഗിള്‍ പേ സുഹൃത്തിന് നിര്‍ദ്ദേശിക്കുന്നതിന്‌ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഓഫറുകള്‍.

2017 സെപ്തംബറിലാണ് ഗൂഗിള്‍ പേ ‘ടെസ്’ എന്ന പേരില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ രണ്ടരക്കോടി ആളുകള്‍ ഒരു മാസം ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. 140 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പേ ഇന്ത്യയില്‍ നിന്ന് വരുമാനമായി മാത്രം നേടിയിരുന്നു.

You must be logged in to post a comment Login