ഗൂമര്‍ ഗാനത്തിന് നൃത്തം ചെയ്ത് അനു സിത്താരയും നിമിഷ സജയനും; വീഡിയോ വൈറല്‍

പദ്മാവതിലെ ‘ഗൂമര്‍’ എന്ന പാട്ടിന് മനോഹരങ്ങളായ നൃത്തച്ചുവടുകളുമായി നടിമാരായ അനു സിത്താരയും നിമിഷ സജയനും. സിനിമയില്‍ ദീപിക കളിച്ച അതേ സ്റ്റെപ്പുകള്‍ തന്നെയാണ് ഇരുവരും പരീക്ഷിച്ചത്. ടൊവിനോ തോമസ് നായകനായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു ഇരുവരുടെയും കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ്.

മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

You must be logged in to post a comment Login