ഗെയിലാട്ടത്തിലും പഞ്ചാബിനെ മെരുക്കി ഡൽഹി; വിജയലക്ഷ്യം 164 റൺസ്

ക്രിസ് ഗെയിൽ നിറഞ്ഞാടിയിട്ടും കിംഗ്സ് ഇലവൻ പഞ്ചാബിനെ മെരുക്കി ഡൽഹി ക്യാപിറ്റൽസ്. വിക്കറ്റ് നഷ്ടത്തിൽ റൺസാണ് കിംഗ്സ് ഇലവൻ്റെ സമ്പാദ്യം. ക്രിസ് ഗെയിൽ 69 റൺസെടുത്തെങ്കിലും മറ്റ് ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനമാണ് കിംഗ്സ് ഇലവൻ്റെ ശവക്കുഴി തോണ്ടിയത്. ഗെയിലിൻ്റേതുൾപ്പെടെ 3 വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ സന്ദീപ് ലമിച്ഛാനെയാണ് ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.

രണ്ടാം ഓവർ ഏറിയാനെത്തിയ സ്പിന്നർ ലമിച്ഛാനയെ ഓരോ ബൗണ്ടറിയും സിക്സറുമടിച്ച് രാഹുൽ തൻ്റെ ഇന്നിംഗ്സ് ഗംഭീരമായി ആരംഭിച്ചുവെങ്കിലും ഓവറിലെ നാലാം പന്തിൽ രാഹുലിൻ്റെ രാഹുലിൻ്റെ വിക്കറ്റെടുത്ത് ലമിച്ഛാനെ തിരിച്ചടിച്ചു. 12 റൺസായിരുന്നു രാഹുലിൻ്റെ സമ്പാദ്യം. പതിവിനു വിപരീതമായി തുടക്കം മുതൽ തന്നെ കൂറ്റനടികൾ നടത്തിയ ഗെയിൽ വളരെ വേഗം പഞ്ചാബ് സ്കോർ ഉയർത്തി. ഇതിനിടെ വൺ ഡൗൺ ഇറങ്ങിയ മായങ്ക് അഗർവാൾ അഞ്ചാം ഓവറിൽ റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 2 റൺസ് മാത്രമെടുത്താണ് മായങ്ക് പുറത്തായത്. തുടർന്നെത്തിയ മില്ലർ 7 റൺസെടുത്ത് പുറത്തായി. അക്സർ പട്ടേലിനായിരുന്നു വിക്കറ്റ്.

തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന ഗെയിൽ-മൻദീപ് കൂട്ടുകെട്ട് പഞ്ചാബിനെ കൈപിടിച്ചുയർത്തി. 24 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി പിന്നിട്ട ഗെയിലിന് മൻദീപ് മികച്ച പിന്തുണ നൽകി. വീണ്ടും തിരിച്ചെത്തിയ ലമിച്ഛാനെ ഗെയിലിനെയും വീഴ്ത്തി. 37 പന്തുകളിൽ ആറ് ബൗണ്ടറികളും അഞ്ച് സിക്സറുകളും സഹിതം 69 റൺസെടുത്താണ് ഗെയിൽ പുറത്തായത്. 17ആം ഓവറിൽ 30 റൺസെടുത്ത മൻദീപ് സിംഗും പുറത്തായി. 27 പന്തുകളിൽ ഓരോ ബൗണ്ടറിയും സിക്സറും സഹിതമായിരുന്നു മൻദീപിൻ്റെ ഇന്നിംഗ്സ്. അവസാന ഓവറുകളിൽ ചില മികച്ച ഷോട്ടുകളിലൂടെ സ്കോറുയർത്തിയ ക്യാപ്റ്റൻ അശ്വിനും ഹർപ്രീത് ബ്രറുമാണ് പഞ്ചാബിനെ മാന്യമായ സ്കോറിലെത്തിച്ചത്. അശ്വിൻ 14 പന്തുകളിൽ രണ്ട് ബൗണ്ടറികൾ സഹിതം 16 റൺസെടുത്ത് പുറത്തായി. 12 പന്തുകളിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറും സഹിതം 20 റൺസെടുത്ത ഹർപ്രീത് നോട്ടൗട്ടാണ്.

മൂന്ന് വിക്കറ്റെടുത്ത ലമിച്ഛാനെയ്ക്കൊപ്പം രണ്ട് വിക്കറ്റ് വീതമെടുത്ത അക്സറും റബാഡയും ഡൽഹിക്കു വേണ്ടി തിളങ്ങി.

You must be logged in to post a comment Login