ഗോള്‍ഡ്‌; സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ബോളിവുഡ് സിനിമ

akshay kumar film gold the first film to be screened in saudi arabia

അക്ഷയ് കുമാര്‍ നായകനായ ‘ഗോള്‍ഡി’ന് സൗദിയില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. ഇതോടെ സിനിമാ തീയേറ്ററുകള്‍ക്ക് അനുമതി ലഭിച്ചതിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമയായി മാറും ഗോള്‍ഡ്‌. റിയാദില്‍ ആയിരിക്കും പ്രദര്‍ശനം. 1948-ല്‍ ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വര്‍ണം കരസ്ഥമാക്കുന്ന കഥ പറയുകയാണ്‌ റീമ കാഗ്ടി സംവിധാനം ചെയ്ത ഗോള്‍ഡ്‌.

2017 ഡിസംബറില്‍ ആണ് സൗദിയില്‍ സിനിമാ തീയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായത്. തുടര്‍ന്ന്‍ മൂന്നര പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിന് സൗദിയില്‍ ഔദ്യോഗികമായി സിനിമാ പ്രദര്‍ശനം ആരംഭിച്ചു. റിയാദിലെ എ.എം.സി തീയേറ്ററില്‍ ബോക്സ് ഓഫീസ് ഹിറ്റായ ബ്ലാക്ക്‌ പാന്തര്‍ ആയിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്. രജനീകാന്തിന്‍റെ കാല റിലീസ് ചെയ്ത കഴിഞ്ഞ ജൂണ്‍ ഏഴിന് തന്നെ സൌദിയിലും റിലീസ് ചെയ്തിരുന്നു. അതോടെ സൗദി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമയായി ‘കാല’ മാറി. റിയാദിലെ, റിയാദ് പാര്‍ക്കില്‍ വോക്സ് തീയേറ്ററിലായിരുന്നു പ്രദര്‍ശനം. ആസിഫലിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള സിനിമ ബി.ടെക് ജൂണ്‍ പതിനാല് മുതല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇംഗ്ലീഷ് സിനിമകളും, കാര്‍ട്ടൂണ്‍ സിനിമകളുമാണ് ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നവയില്‍ കൂടുതലും. റിയാദിലെ എ.എം.സി തീയേറ്ററില്‍ ഹോളിവുഡ് സിനിമ ബ്ലാക്ക്‌ പാന്തര്‍ ആയിരുന്നു സൗദിയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ സിനിമ. സിനിമാ പ്രദര്‍ശനം, നിര്‍മാണം തുടങ്ങിയവയുടെ ഭാഗമായതോടെ കഴിഞ്ഞ കാന്‍ ചലച്ചിത്രോല്‍സവത്തിലും സൗദി ആദ്യമായി ഭാഗവാക്കായി.

ഇക്കഴിഞ്ഞ ദിവസമാണ് സൗദിയില്‍ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിന് നാലാമത്തെ ലൈസന്‍സ് ലെക്സ് എന്റര്‍റ്റൈന്‍മെന്റ് കമ്പനിക്ക് ലഭിച്ചത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദിയിലെ പതിനഞ്ച് നഗരങ്ങളില്‍ മുന്നൂറു സ്ക്രീനുകള്‍ ഈ കമ്പനി ആരംഭിക്കും.

You must be logged in to post a comment Login