ഗ്രീന്‍ ടീ രാത്രിയില്‍ കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

 

ചായ കുടിക്കാന്‍ ഏറ്റവും നല്ല സമയം ഏതാണെന്ന് ഒരു ‘ചായപ്രാന്തനോ’ട് ചോദിച്ചു നോക്കിയിട്ടുണ്ടോ? ഏതു സമയവും ചായസമയം ആണെന്നായിരിക്കും ഉത്തരം! വിരസമായ സമയങ്ങളെ ആനന്ദപ്രദമാക്കി മാറ്റാന്‍ മാത്രം ചായ കുടിക്കുന്ന എത്രയോ പേരുണ്ട്!

പലര്‍ക്കും പല തരത്തിലുള്ള ചായയാണ് ഇഷ്ടം. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ ചായ എന്നത് വെറുമൊരു പാനീയം മാത്രമല്ല, അതൊരു വികാരമാണ്!

ഫിറ്റ്‌നസ് മന്ത്രവുമായി നടക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് ഗ്രീന്‍ ടീ. അധികം കുത്തലില്ലാത്ത രുചിയും ഗന്ധവും മാത്രമല്ല, ഒപ്പം മികച്ച ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്ന ഗ്രീന്‍ ടീ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവരും കുടിക്കാറുണ്ട് സാധാരണയായി.

ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്റുകളും മറ്റു ഘടകങ്ങളും നിങ്ങളുടെ ആരോഗ്യം കാക്കുകയും ഒപ്പം ദഹനം നന്നായി നടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

രാത്രി ചായ കുടിക്കുന്നത് നല്ലതല്ലെന്നും ഉറക്കം ശരിയാവില്ലെന്നുമൊക്കെ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. എന്നാല്‍ ഗ്രീന്‍ ടീയുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. രാത്രി ഗ്രീന്‍ ടീ കുടിക്കുന്നത് മികച്ച ഉറക്കം കിട്ടാന്‍ സഹായിക്കും.


രാത്രി ഗ്രീന്‍ ടീ കുടിച്ചാല്‍

രാത്രി ഗ്രീന്‍ ടീ കുടിക്കുകയാണെങ്കില്‍ മികച്ച ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള തിയാനിന്‍ ആണ് ഉറക്കം നല്‍കാന്‍ സഹായിക്കുന്നത്. കൂടാതെ, ടെന്‍ഷന്‍ അകറ്റാനും ഗ്രീന്‍ ടീ സഹായിക്കും.

You must be logged in to post a comment Login