ചക്‌ദേ ഇന്ത്യ;ചത്തേ ലങ്ക

കട്ടക്ക്: ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. 169 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. 364 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 39.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഓട്ടായി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് എടുത്തു. കട്ടക്കില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ആദ്യ മല്‍സരത്തില്‍ തന്നെ ഇന്ത്യയുടെ ശിഖര്‍ ധവാനും അജന്തെ രഹാനെയും സെഞ്ചുറി നേടി. ആദ്യം 100 തികച്ചത് രഹാനെയാണ്. 99 പന്തില്‍ നിന്നുമാണ് രഹാനെ ഏകദിനത്തിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്. തൊട്ടു പിന്നാലെ ശിഖര്‍ ധവാനും സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യദവും അഷ്കര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതം നേടി. 43 റണ്‍സ് എടുത്ത മഹേല ജയവര്‍ധനയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. 29 റണ്‍സ് നേടിയ തിസാര പേരെരയും 28 റണ്‍സ് നേടിയ ഉപുള്‍ തരങ്കയും പുറത്തായി. നേരത്തെ, ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും സെഞ്ചുറി നേടി. റഹാനെ 108 പന്തുകളില്‍ നിന്നും രണ്ടും സിക്‌സറും 13 ബൗണ്ടറികളും ഉള്‍പ്പെടെ 111 റണ്‍സ് നേടി. ധവാന്‍ 107 പന്തുകളില്‍ നിന്നും മൂന്നു സിക്‌സറും 14 ബൗണ്ടറികളും ഉള്‍പ്പെടെ 113 റണ്‍സ് നേടി. ധവാന്റെ കരിയറിലെ ആറാം ഏകദിന സെഞ്ചുറിയാണിത്. റെയ്‌ന 52 റണ്‍സും വിരാട് കോഹ്‌ലി പുറത്താകാതെ 22 റണ്‍സും നേടി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യ ഓവറുകളിലെ പ്രകടനം മോശമായിരുന്നുവെങ്കിലും തുടര്‍ന്ന് ഇന്ത്യ ശക്തമായ ആക്രമണം പുറത്തെടുക്കുകയായിരുന്നു. ധവാന്റെയും രഹാനയുടെയും ബാറ്റിങ്ങിനു മുന്നില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ പ്രകടനങ്ങള്‍ ഒന്നും നടത്താനായില്ല. കട്ടക്കിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണിത്. ലങ്കയ്ക്ക് വേണ്ടി സൂരജ് രണ്‍ദീവ് മൂന്ന് വിക്കറ്റ് നേടി. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിലിടം നേടിയപ്പോള്‍ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ധോണിക്ക് വിശ്രമം അനുവദിച്ചതിനാല്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിച്ചത്.

You must be logged in to post a comment Login