ചന്ദകോച്ചാറിൻറെ ഭർതൃസഹോദരനെ സിബിഐ ചോദ്യം ചെയ്തു

CBI questioned brother in law of chanda kochar

ഐസിഐസിഐ ബാങ്ക് മേധാവി ചന്ദകോച്ചാറിൻറെ ഭർതൃസഹോദരൻ രാജീവ് കോച്ചാറിനെ സിബിഐ ചോദ്യം ചെയ്തു. വീഡിയോകോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്യുന്നത്.

മുംബൈ എയർപോർട്ട് വഴി ദക്ഷിണേഷ്യൻ രാജ്യത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ പ്രാഥമിക അന്വേഷണത്തിൻറെ ഭാഗമായി സിബിഐ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.

You must be logged in to post a comment Login