ചന്ദ്രയാന്‍ വിക്ഷേപണം; പാക്കിസ്ഥാനെ ട്രോളി ഹര്‍ഭജന്‍

ന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ അയല്‍ക്കാരായ പാക്കിസ്ഥാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെയായിരുന്നു ഭാജിയുടെ ട്രോൾ. ഇന്ത്യന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഭാജി ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ട്വിറ്ററിലൂടെ പാക്കിസ്ഥാനെ ട്രോളിയത്.

ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്. എന്നാൽ മറ്റു ചില രാജ്യങ്ങളുടെ പതാക തന്നെ ചന്ദ്രനിലുണ്ട് എന്നായിരുന്നു ഭാജിയുടെ ട്രോള്‍. ചന്ദ്രന്റെ ചിഹ്നമുള്ള പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ പതാകയുടെ ചിത്രവും ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 15ന് വിക്ഷേപിക്കേണ്ടിയിരുന്ന ചന്ദ്രയാന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് വിജയകരമായി വിക്ഷേപിച്ചത്. 48 ദിവസത്തിനുശേഷം ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുമെന്നാണ് പ്രതീക്ഷ. ചന്ദ്രനില്‍ മനുഷ്യനിര്‍മിത ഉപകരണമെത്തിക്കുന്ന നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നിവര്‍ക്കൊപ്പമാണ് ഇനി ഇന്ത്യയുടെ സ്ഥാനം.

Harbhajan Turbanator

@harbhajan_singh

Some countries have moon on their flags
🇵🇰🇹🇷🇹🇳🇱🇾🇦🇿🇩🇿🇲🇾🇲🇻🇲🇷

While some countries having their flags on moon
🇺🇸 🇷🇺 🇮🇳 🇨🇳

39K people are talking about this

You must be logged in to post a comment Login