ചരക്ക് സേവന നികുതി നടപ്പിലാകുന്നതോടെ സോപ്പ്, ടൂത്ത് പേസ്റ്റ് ഉള്‍പ്പടെ 70 ശതമാനം ഉല്‍പ്പന്നങ്ങളുടെയും വില കുറയും

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പിലാകുന്നതോടെ സോപ്പ്, ടൂത്ത് പേസ്റ്റ് ഉള്‍പ്പടെ 70 ശതമാനം ഉപഭോക്തൃ ഉത്പന്നങ്ങളുടെയും വിലകുറയും. നിലവിലെ 28 ശതമാനം നികുതിയില്‍നിന്ന് 18 ശതമാനമായി കുറയുന്നതോടെയാണിത്.

നാല് തട്ടിലുള്ള നികുതിയാണ് ജിഎസ്ടി കൗണ്‍സില്‍ അന്തിമമായി നിര്‍ദേശിച്ചിട്ടുള്ളത്. 5ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് വിവിധ ഉത്പന്നങ്ങള്‍ക്ക് നികുതി നല്‍കേണ്ടിവരിക.
സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഷേവിങ് ക്രീം, ഷാംപൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, പ്ലാസ്റ്റിക്, പെയിന്റ് എന്നിവ ഉള്‍പ്പടെയുള്ളവയുടെ വിലയിലാണ് കുറവുണ്ടാകുക.

കൗണ്‍സിലിന്റെ അടുത്തയോഗം മെയ് 18, 19 തിയതികളില്‍ നടക്കും. ജൂലായ് മുതല്‍ നികുതി നിരക്കുകള്‍ പ്രാബല്യത്തിലാകുമെന്നാണ് കരുതുന്നത്.

You must be logged in to post a comment Login