ചരിത്രം തിരുത്തി; ക്ഷേത്രപൂജാരിമാരായി വിധവകള്‍

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രത്തില്‍ ഇനി പൂജാരിമാരായി വിധവകളും. കര്‍ണ്ണാടക ജില്ലയിലെ മംഗലപുരത്തെ കുദ്രോളി ശ്രീ ഗോകര്‍ണ്ണേശ്വര ക്ഷേത്രത്തിലാണ് ചരിത്രം തിരുത്തിയ സംഭവം. ലക്ഷി, ഇന്ദിര എന്നീ വിധവകളെയാണ് ക്ഷേത്ര പുരോഹിതരുടെ ചുമതലയേല്‍പ്പിച്ചത്. സ്ത്രീകളടക്കം വന്‍ജനാവലിയാണ് ചരിത്ര മൂഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ എത്തിയത്.

priests
വിധവകളെ അപശകനുമായി കാണുന്ന സമൂഹത്തില്‍ മാറ്റത്തിന്റെ തുടക്കമായാണ് ബണ്ഡുവാള്‍ സ്വദേശി ലക്ഷ്മിയെയും,പുത്തൂര്‍ ബല്ലൂര്‍ ഇന്ദിരയെയും പൂജാരിമാരായി നിയോഗിച്ചത്. വിധവകള്‍ സമൂഹത്തില്‍ ഒരു മൂലയില്‍ ഇരിക്കേണ്ടവരല്ലെന്ന ക്ഷേത്രം അധികൃതരുടെ നിഗമനമാണ് ഇതിന് പിന്നില്‍.  വിധവകളായ സ്ത്രീകളെ ക്ഷേത്ര പരിസരത്തു പോലും കയറ്റാതിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ നാട്ടില്‍. ക്ഷേത്രത്തില്‍ പൂജാരി ആണെങ്കില്‍ അത് പുരുഷന്‍ന്മാര്‍ ആയിരിക്കണമെന്ന ചരിത്രം വഴിമാറ്റിയാണ് ഒരു പുതിയ മാറ്റത്തിന് തുടക്കമായിരിക്കുന്നത്.

ക്ഷേത്ര മുഖ്യ പൂജാരി ലോകേഷ് ശാന്തിയുടെ നേതൃത്വത്തില്‍ നാല് മാസത്തെ പരിശീലനത്തിന് ശേഷമാണ് ഇരുവരും ചുമതലയേറ്റത്.

 

 

You must be logged in to post a comment Login