ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിയ; ആയിരം ഏകദിന മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യത്തെ ടീം

 

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ക്രിക്കറ്റ് ചരിത്രത്തില്‍ ആയിരം മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ . 1877 മുതല്‍ ഇതുവരെ 1851 മത്സരങ്ങള്‍ കളിച്ച ഓസ്‌ട്രേലിയ 1000 മത്സരങ്ങളില്‍ വിജയം നേടിയപ്പോള്‍ 593 മത്സരങ്ങള്‍ മാത്രമാണ് പരാജയപെട്ടത്. 209 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ഓസ്‌ട്രേലിയ കളിച്ച 36 മത്സരങ്ങള്‍ പാതിയില്‍ ഉപേക്ഷിച്ചു . 1833 മത്സരങ്ങളില്‍ നിന്നും 774 റണ്‍സ് നേടിയ ഇംഗ്ലണ്ട് 1595 മത്സരങ്ങളില്‍ നിന്നും 711 വിജയം നേടിയ ഇന്ത്യ 1462 മത്സരങ്ങളില്‍ നിന്നും 702 വിജയം നേടിയ പാകിസ്ഥാന്‍ എന്നീ ടീമുകളാണ് ഓസ്‌ട്രേലിയക്ക് പുറകില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ .

ഇന്ത്യക്കെതിരായ മത്സരത്തില്‍ 34 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത്‌വിക്കറ്റ് നഷ്ട്ടത്തില്‍ 254 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. പത്തോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ യുവതാരം റിച്ചാര്‍ഡ്‌സനാണ് മാന്‍ ഓഫ് ദി മാച്ച് .

You must be logged in to post a comment Login