ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പാര്‍ലമെന്റില്‍ മുസ്‌ലിം വനിതകള്‍

ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പാര്‍ലമെന്റില്‍ മുസ്‌ലിം വനിതകള്‍

  ചിക്കാഗോ: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പാര്‍ലമെന്റില്‍ മുസ്‌ലിം വനിതകള്‍ അംഗങ്ങളായി. സൊമലി അഭയാര്‍ത്ഥിയും പാലസ്തീന്‍ കുടിയേറ്റക്കാരന്റെ മകളുമാണ് അമേരിക്കയുടെ ചരിത്രത്തില്‍ ഇടംനേടിയ മുസ്‌ലിം വനിതകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളായാണ് യുഎസ് കോണ്‍ഗ്രസിലേക്ക് ഇല്‍ഹാന്‍ ഉമറും റാഷിദ താലിബുമെത്തിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരായ നിലപാടുകള്‍ സ്വീകരിച്ച് വരവേയാണ് 37 കാരിയായ ഇല്‍ഹാന്‍ ഉമറിന്റയും 42 കാരിയയാ റാഷിദ താലിബിന്റെയും പാര്‍ലമെന്റ് പ്രവേശനമെന്നതും ശ്രദ്ധേയമാണ്.

അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഞാന്‍ മുസ്‌ലീമും കറുത്തവളും ആണെന്ന് പറഞ്ഞ് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇല്‍ഹാന്‍ ഉമര്‍. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ മൂലം ഇല്‍ഹാനിന് എട്ട വയസുള്ളപ്പോളാണ് കുടുംബം അവിടെ നിന്ന് പാലായനം ചെയ്യുന്നത്. തുടര്‍ന്ന് നാല് വര്‍ത്തോളം കെനിയയിലെ അഭായാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.

1997 ലാണ് യുഎസിലെ മിനസോട്ടയിലേക്ക് കുടുംബം കുടിയേറിയത്. 2016 ലാണ് അദ്യമായി ഇല്‍ഹാം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. നിയമ നിര്‍മ്മാണ സഭയിലെത്തുന്ന രാജ്യത്തെ ആദ്യത്തെ സൊമാലി- അമേരിക്കന്‍ വ്യക്തികൂടിയാണ് ഇവര്‍.

42 കാരിയായ റാഷിദ താലിബ് 2008 മുതല്‍ 2014 വരെ മിഷിഗന്‍ സ്റ്റേറ്റ് ജനപ്രതിനിധി സഭയില്‍ അംഗമായിരുന്നു. ഡെട്രോയ്റ്റിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ് റാഷിദ. പാലസ്തീന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ 14 മക്കളില്‍ മുതിര്‍ന്ന മകളായി 1976 ലാണ് റാഷിദയുടെ ജനനം. പിതാവ് ഫോര്‍ഡില്‍ ജീവനക്കാരനായിരുന്നു.
 2004 ല്‍ നിയമ ബിരുദം നേടിയ ഇവര്‍ മിഷിഗന്‍ ലെജിസ്ലേറ്ററിലെ ആദ്യത്തെ മുസ്‌ലിം അംഗമായി 200 ലാണ് തെരഞ്ഞെടുക്കപ്പെടുന്നത്

You must be logged in to post a comment Login