ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ; മൂല്യം വീണ്ടും ഇടിഞ്ഞു

 

മുംബൈ:  രൂപ വീണ്ടും തകര്‍ച്ചയില്‍. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപ ഇത്തവണ നേരിട്ടത്. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളര്‍ ആയി ഉയര്‍ന്നതാണു രൂപയ്ക്കു തിരിച്ചടിയായത്.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാല്‍ ഉച്ചയായതോടെ രൂപ കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുന്‍പ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം. ഇറക്കുമതിക്കാര്‍ ഡോളര്‍ കൂടുതലായി ആവശ്യപ്പെടാന്‍ തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിച്ചു.

You must be logged in to post a comment Login