ചരിത്രത്തില്‍ ആദ്യമായി വനിതാ നിയമനം നടത്തി കേരള ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരള ഫയര്‍ ഫോഴ്‌സില്‍ വനിതയെ നിയമിക്കാന്‍ നടപടികള്‍ ഒരുങ്ങി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 100 ഫയര്‍ വുമണ്‍ തസ്തികകളാണ് ആദ്യ ഘടത്തില്‍ സൃഷ്ടിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനം രൂപീകരിച്ച 1956-ല്‍ സമയത്താണ് കേരള ഫയര്‍ സര്‍വ്വീസ് നിലവില്‍ വന്നത്. അന്നു മുതല്‍ സര്‍വ്വീസില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്നു 1963 വരെ ഫയര്‍ഫോഴ്‌സിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. കേരള ഫയര്‍ സര്‍വ്വീസ് നിയമം 1962-ല്‍ വരുന്നതുവരെ സേന കേരള പോലീസ് വകുപ്പിന് കീഴില്‍ ആയിരിന്നു. ഫയര്‍ഫോഴ്‌സ് പ്രത്യേക വകുപ്പായി 1963 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

You must be logged in to post a comment Login