ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍

 

ദോഹ: ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവുണ്ടായതോടെയാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ചരിത്ര മുന്നേറ്റം ഉണ്ടായത്. ഈ മാസം 13 മുതലാണു ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തില്‍ കുതിപ്പുണ്ടായത്. ഇതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു.

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരധിവാസത്തിനായി കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും എത്തി.

യുഎഇ ദിര്‍ഹം 19.23 രൂപ, സൗദി റിയാല്‍ 18.82 രൂപ, ഒമാന്‍ റിയാല്‍ 183.34, ബഹ്‌റൈന്‍ ദിനാര്‍ 187.16, കുവൈത്ത് റിയാല്‍ 233 രൂപ(ഒറ്റ ദിവസം കൊണ്ട് കൂടിയത് ഒരു രൂപയിലേറെ, ഖത്തര്‍ റിയാല്‍ 19.20 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ നില. യുഎഇ ദിര്‍ഹം, ഖത്തര്‍ റിയാല്‍, സൗദി റിയാല്‍ എന്നിവയ്ക്ക് ഈ വര്‍ഷം ആദ്യം ശരാശരി 17.50 രൂപയാണ് കിട്ടിയിരുന്നത്.

You must be logged in to post a comment Login